www-ml-gnu-malayalam-project-public
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

Re: [Www-ml-gnu-malayalam-project-public] Another communication channel


From: Bipin
Subject: Re: [Www-ml-gnu-malayalam-project-public] Another communication channel for the team
Date: Sun, 06 Oct 2019 21:11:51 +0530

പുതുതായി രൂപീകരിച്ച റയറ്റ്(മെട്രിക്സ്) റൂം: https://matrix.to/#/#gnu-ml-translation:poddery.com

നിങ്ങൾ റയറ്റ്(മാട്രിക്സ്) ൽ പുതിയ ആളാണെങ്കിൽ:

റയറ്റ് (riot.im) എന്നത് മെട്രിക്സ് (https://matrix.org) വിനിമയ പ്രോട്ടോക്കോൾ സംസാരിക്കുന്ന സെർവറുകൾക്കുള്ള ഒരു ക്ലയിന്റ് ആപ്പ് ആണ് (വാട്സാപ്പും ടെലിഗ്രാമും ഒക്കെ പോലെ). മറ്റു പല ആപ്പുകൾ ഉണ്ടെങ്കിലും റയറ്റാണ് ജനപ്രിയമായത്.
https://riot.im എന്ന വെബ് സൈറ്റിൽ നിന്നും ആൻഡ്രോയ്ഡ്, ഐ ഒഎസ്, മിക്ക ഗ്നു/ലിനക്സ് ഒഎസുകൾക്കും വിൻഡോസിലും ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ ലഭ്യമാണ്.

വാട്സാപ്പും ടെലിഗ്രാമും പോലുള്ളവയിൽ നിന്നും വ്യത്യസ്ഥമായി മാട്രിക്സ് സെർവറുകൾ (ഇവ ഹോം സെർവർ എന്ന് അറിയപ്പെടുന്നു) വികേന്ദ്രീകൃതമായി നിലകൊള്ളുന്നവയാണ്. എന്നും വെച്ചാൽ, ആവശ്യമെങ്കിൽ സാങ്കേതിക ജ്ഞാനമുള്ള ഒരാൾക്ക് സ്വന്തമായി ഒരു സെർവർ സ്ഥാപിച്ച് മാട്രിക്സ് ശൃംഖലയിലുള്ള ആരുമായും വിനിമയത്തിലേർപ്പെടാം. നിങ്ങൾ റയറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഒരു അക്കൗണ്ട് നിർമ്മിക്കുമ്പോൾ matrix.org എന്ന സെർവറിലാണ് ഉണ്ടാവുക. ഇമെയിലും മൊബൈൽ നമ്പറും നിർബന്ധമല്ല. ഇവ നിൽകിയാൽ നഷ്ടപ്പെട്ട പാസ്വേർഡ് തിരിച്ചെടുക്കാൻ സഹായകമാവും.

matrix.org ന് പകരം വെക്കാവുന്ന ചിലത്.

Poddery.com:
ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹം നടത്തിക്കൊണ്ടുപോവുന്ന ഒരു സംരംഭമാണ്. മാട്രിക്സ് സെർവർ ഇവിടെയും ലഭ്യമാണ്. ഇതിൽ അക്കൗണ്ട് തുടങ്ങാനാണ് താൽപര്യപ്പെടുന്നതെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.
Poddery.com (അല്ലെങ്കിൽ മറ്റേതെങ്കിലും സെർവർ) അക്കൗണ്ട് ഉപയോഗിച്ച് റയറ്റ് ആപ്പ് ഉപയോഗിക്കാൻ, ആപ്പിൽ ലോഗിൻ ചെയ്യുന്നതിനു മുൻപ് Use custom server option തിരഞ്ഞെടുത്ത ശേഷം താഴെ വരുന്ന home server എന്ന് രേഖപ്പെടുത്തിയ കളത്തിൽ നിങ്ങളുടെ മാട്രിക്സ് സെർവറിന്റെ ലിങ്ക് ( poddery.com എങ്കിൽ https://poddery.com ) എന്ന് എഴുതുക. തുടർന്ന്‌ ലോഗിൻ പ്രക്രിയ തുടരാവുന്നതാണ്.

സംശയങ്ങൾ ഇവിടെ തന്നെ മറുപടിയായി അയക്കുക.

എന്ന്,

ബിപിൻ
Bipin

On 6 October 2019 7:42:51 PM IST, "Aiśwarya KK" <address@hidden> wrote:
അനുപ,

ഡസ്ക്ടോപ്പ് വേർഷൻ ഇൻസ്റ്റാൾ ചെയ്യാനാണ് ബുദ്ധിമുട്ടുണ്ടാവുക. റയോട്ട്
പാക്കേജുകൾ ചുരുക്കം ചില ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു
മാത്രമെ ലഭ്യമായിട്ടുള്ളു. ഇതിനു ചിലപ്പോൾ സഹായം വേണ്ടിവന്നേക്കാം. തർജ്ജിമ
ചെയ്യുന്ന മെഷീനിൽ തന്നെയാണു റയോട്ട് ഉള്ളതെങ്കിൽ (ബ്രൗസറിൽ എപ്പോഴും ലോഗിൻ
ചെയ്യാൻ ഇഷ്ടമല്ലാത്തവർക്ക്), ചില വാക്യങ്ങളിലൊക്കെ സംശയം വരുമ്പോൾ കോപ്പി
ചെയ്തു റയോട്ടിൽ ചർച്ച ചെയ്യാമല്ലൊ. 


ഐശ്വര്യ


--
Sent from my Android device with K-9 Mail. Please excuse my brevity.
reply via email to

[Prev in Thread] Current Thread [Next in Thread]